20 April Saturday

കെ കെ രാമചന്ദ്രൻനായരെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കെ കെ രാമചന്ദ്രൻനായർ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
മുൻ എംഎൽഎയും സിപിഐ എം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയുമായിരുന്ന കെ കെ രാമചന്ദ്രൻനായരെ അനുസ്‌മരിച്ചു. പാർടി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സി വി സാറാമ്മ സ്‌മാരക ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്‌തു. സി കെ ഉദയകുമാർ അധ്യക്ഷനായി. എം കെ മനോജ്, വി കെ വാസുദേവൻ, ജെയിംസ്‌ ശാമുവേൽ, വി വി അജയൻ, പി ഉണ്ണികൃഷ്‌ണൻനായർ, ജെബിൻ പി വർഗീസ്, ഹേമലത മോഹൻ, യു സുഭാഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം ശശികുമാർ സ്വാഗതവും വി ജി അജീഷ് നന്ദിയും പറഞ്ഞു. സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടന്നു.
മാന്നാർ ഏരിയ കമ്മിറ്റി സഹകരണബാങ്ക് ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി വിശ്വംഭരപ്പണിക്കർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം പുഷ്‌പലത മധു, കെ എം അശോകൻ, ജി രാമകൃഷ്‌ണൻ, പി എൻ ശെൽവരാജൻ, കെ നാരായണപിള്ള, അഡ്വ. സി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ടി സുകുമാരി, പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി രത്നകുമാരി എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി വിശ്വംഭരപ്പണിക്കർ ഉദ്ഘാടനം ചെയ്‌തു. ഡോ. കെ രാധാകൃഷ്‌ണൻനായർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എം ശശികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. ആലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ മുരളീധരൻ പിള്ള, അഡ്വ. എബി കുര്യാക്കോസ്, അഡ്വ. ഡി വിജയകുമാർ, അഡ്വ. തോമസ് ഫിലിപ്പ്, അഡ്വ. സി എൻ അമ്മാഞ്ചി, അഡ്വ. സി ജയചന്ദ്രൻ ,അഡ്വ. മുരളീമനോഹർ, വി ആർ ഗോപാലകൃഷ്‌ണൻനായർ, വി എസ് ഗോപാലകൃഷ്‌ണൻ, കെ കെ അച്യുതക്കുറുപ്പ് എന്നിവർ സംസാരിച്ചു. കെ ജി കർത്ത സ്വാഗതവും അഡ്വ. പി സി ദിലിപ്കുമാർ നന്ദിയും പറഞ്ഞു. സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top