24 April Wednesday

കുതിച്ചുകയറി കിഴക്കൻവെള്ളം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

മേച്ചേരി വാക്ക പാടശേഖരം കവിഞ്ഞ് ചതുര്‍ഥ്യാകരി വികാസ് മാര്‍ഗിലേക്ക് വെള്ളം കയറിയപ്പോള്‍

മങ്കൊമ്പ്
മഴ ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവും വേലിയേറ്റവും ശക്തം. വേലിയേറ്റ സമയത്ത് നൂറുകണക്കിന് വീടുകളാണ് വെള്ളത്തിൽ മുങ്ങുന്നത്. പുലർച്ചെ ഉണ്ടാകുന്ന വേലിയേറ്റം ഉച്ചവരെ തുടരും. എസി റോഡിലെ വെള്ളക്കെട്ടിന് മാറ്റമില്ല. 
  മഴയും ജലനിരപ്പിലും മാറ്റമില്ലാതെ തുടർന്നാൽ രണ്ടാംകൃഷി വിളവെടുപ്പും ഇതോടൊപ്പം പുഞ്ചകൃഷിയുടെ ഒരുക്കങ്ങളും വൈകാനാണ് സാധ്യത. ആറുകളിലെ ജലനിരപ്പു താഴ്‌ന്നെങ്കിൽ മാത്രമേ പമ്പിങ്‌ ആരംഭിക്കാൻ കഴിയു. രണ്ടാംകൃഷി വിളവെടുക്കേണ്ട പാടശേഖരങ്ങളിലെ നെൽച്ചെടികൾ വെള്ളത്തിലാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top