ആലപ്പുഴ
കർഷക പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന ബിജെപി സർക്കാരിനെതിരെ കർഷകരോഷാഗ്നി. കേരള കർഷകസംഘം സംഘടിപ്പിച്ച കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധത്തിൽ നൂറുകണക്കിന് കർഷകർ പങ്കാളികളായി.  മാവേലിക്കര ഹെഡ് പോസ്‌റ്റ് ഓഫീസിനു മുന്നിൽ  ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു. 
അഡ്വ. കന്നിമേൽ നാരായണൻ അധ്യക്ഷനായി. ഹരിപ്പാട് ജില്ലാസെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്‌തു. പി ചന്ദ്രൻ അധ്യക്ഷനായി. ആലപ്പുഴയിൽ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. രഘുദേവ് അധ്യക്ഷനായി.   
 മാരാരിക്കുളത്ത് ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. സി വി നടരാജൻ അധ്യക്ഷനായി. കഞ്ഞിക്കുഴിയിൽ പ്രഭാ മധു ഉദ്ഘാടനം ചെയ്‌തു. മനോഹരൻ അധ്യക്ഷനായി. കായംകുളത്ത് പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്‌തു. എം എൻ നസീർ അധ്യക്ഷനായി.  
നെടുമുടിയിൽ  എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്‌തു. റെജി പി  വർഗീസ് അധ്യക്ഷനായി. അമ്പലപ്പുഴയിൽ പി ഗാനകുമാർ ഉദ്ഘാടനം ചെയ്‌തു. ജി ആനന്ദൻ പിള്ള അധ്യക്ഷനായി.  ചെങ്ങന്നൂരിൽ അക്ഷയ് ഉദ്ഘാടനം ചെയ്‌തു. മുരളീധരൻപിള്ള അധ്യക്ഷനായി. 
മാന്നാറിൽ വത്സല മോഹൻ ഉദ്ഘാടനം ചെയ്‌തു. പി ഉത്തമൻ അധ്യക്ഷനായി. തുറവൂരിൽ എൻ പി ഷിബു ഉദ്ഘാടനം ചെയ്‌തു. ഷെരീഫ് അധ്യക്ഷനായി. ചേർത്തലയിൽ മുകുന്ദൻ നായർ ഉദ്ഘാടനം ചെയ്‌തു. ശ്രീലത അധ്യക്ഷയായി. 
കാർത്തികപ്പള്ളിയിൽ കെ വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ഒ എം സാലി അധ്യക്ഷനായി. ചാരുംമൂട്ടിൽ മുരളി തഴക്കര ഉദ്ഘാടനം ചെയ്‌തു. അഡ്വ. ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി. കുട്ടനാട്ടിൽ എം സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. പി വി രാമഭദ്രൻ അധ്യക്ഷനായി.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..