28 March Thursday
ബിജെപി ആക്രമണത്തിൽ പ്രതിഷേധം

പൊരുതുന്ന ത്രിപുരയ്‌ക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ത്രിപുര ഐക്യദാർഢ്യധർണ സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ത്രിപുര ജനതയ്‌ക്കും സിപിഐ എം പ്രവർത്തകർക്കും കേരളത്തിന്റൈ ഐക്യദാർഢ്യം.  സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു.  തിരുവനന്തപുരം കിള്ളിപ്പാലത്ത്‌ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  തിങ്കൾ വൈകിട്ട്‌ അഞ്ച്‌മുതൽ ആറ്‌വരെയായിരുന്നു പ്രതിഷേധം. 
കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു.  കൈചൂണ്ടി മുക്കിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎയും ശവക്കോട്ടപ്പാലത്തിന് സമീപം എ എം ആരിഫ് എംപിയും ഉദ്ഘാടനംചെയ്‌തു. അരൂർ ക്ഷേത്രം ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. മാന്നാറിൽ 122 ഉം ഹരിപ്പാട് 148ഉം ചെങ്ങന്നൂരിൽ 28ഉം കേന്ദ്രങ്ങളിലും  മാവേലിക്കരയിൽ 200ഉം കേന്ദ്രങ്ങളിൽ ധർണ നടന്നു.  മാരാരിക്കുളം ഏരിയയിൽ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിലും  കായംകുളത്ത് 200 കേന്ദ്രങ്ങളിലും കാർത്തികപ്പള്ളിയിൽ 120 കേന്ദ്രങ്ങളിലും ധർണ നടത്തി.  
മനുഷ്യാവകാശ 
കമീഷന്‌ ആരിഫ്‌ കത്തയച്ചു
ആലപ്പുഴ
രാഷ്‌ട്രീയ പ്രവർത്തന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്ന ത്രിപുരയിലെ ബിജെപി അക്രമങ്ങളെപ്പറ്റി ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷണം നടത്തണമെന്ന് എ എം ആരിഫ് എംപി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസും പത്ര-–ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളുമടക്കം ബിജെപി അക്രമികൾ തകർത്തു. ഇതിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്നും കമീഷൻ ചെയർമാൻ ജസ്‌റ്റിസ് അരുൺകുമാർ മിശ്രയ്‌ക്ക്‌ അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top