20 April Saturday

ക്ഷേമനിധി പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ചുമട്ടുതൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങൾ പരിമിതമാണ്. അപകടമോ അസുഖമോ ഉണ്ടായാൽ ആശുപത്രിയിൽ കിടന്നാൽ മാത്രമേ തുഛമായ സഹായധനം ലഭിക്കൂ. 
ചില കരാറുകാരും ലേബർ സൊസൈറ്റികളും ജോലിയും കൂലിയും നിഷേധിക്കുന്ന സ്ഥിതിയുണ്ട്. തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണം. ആലപ്പുഴ ജനറൽ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം സുരേന്ദ്രൻ അധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തിൽ എസ് രമേശൻ രക്തസാക്ഷിപ്രമേയവും വി ടി രാജേഷ് അനുശോചനപ്രമേയവും ജില്ലാ സെക്രട്ടറി കോശി അലക്‌സ്‌ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി ബി ചന്ദ്രബാബു, കെ മണിശങ്കർ, കെ സി രാജഗോപാൽ, പി പി ചിത്തരഞ്‌ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, അഡ്വ. കെ പ്രസാദ്, പി ഗാനകുമാർ, വി ബി അശോകൻ തുടങ്ങിയവർ സംസാരിച്ചു. 
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം സുരേന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ആദരിച്ചു. ഭാരവാഹികൾ: കോശി അലക്‌സ്‌ (പ്രസിഡന്റ്), എ ഓമനക്കുട്ടൻ, ടി പി നരേന്ദ്രൻ, ടി വി ദേവദാസ്, എം വി അൽത്താഫ് (വൈസ്‌പ്രസിഡന്റ്‌), വി ബി അശോകൻ (ജനറൽ സെക്രട്ടറി), വി ടി രാജേഷ്, കെ പി ഉല്ലാസ്, കെ ജയൻ, പി സജിമോൻ, കെ എം സെബാസ്‌റ്റ്യൻ, കെ മുരളീധരൻ (ജോയിന്റ്‌ സെക്രട്ടറി), എസ് രമേശൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top