25 April Thursday

ആർട്ടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. തൊഴിലുറപ്പ്‌ സംവിധാനങ്ങളെപ്പോലും അട്ടിമറിച്ച് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്റേതെന്ന്‌ അദ്ദേഹം പറഞ്ഞു. എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ നീക്കത്തിന് ബിഹാറിലുണ്ടായ രാഷ്‌ട്രീയമാറ്റം കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മോദി സർക്കാരിനെതിരെ രാജ്യത്ത് ഉയർന്നുവരുന്ന ഈ ഐക്യനിര കൂടുതൽ ശക്തിപ്പെടും. അതിന് തൊഴിലാളികളുടെ പങ്ക് കൂടുതൽ ശക്തമാക്കണമെന്നും ആർ നാസർ പറഞ്ഞു.
സ. കെ ഡി ബാബു നഗറിൽ (പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാൾ) ചേർന്ന സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് സി വി ജോയി അധ്യക്ഷനായി. എം ആർ ചെല്ലപ്പൻ രക്തസാക്ഷിപ്രമേയവും പി രത്നപ്പൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ജി രാജമ്മ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി നടുവത്തൂർ സുന്ദരേശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, കെഎയു ട്രഷറർ എൻ എസ് ജയഘോഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, കെഎയു സംസ്ഥാന സെക്രട്ടറി ഗ്രേസി സതീഷ് എന്നിവർ സംസാരിച്ചു. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി വി ജോയി (പ്രസിഡന്റ്), ജി രാജമ്മ (സെക്രട്ടറി), എൻ എസ് ജയഘോഷ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top