ആലപ്പുഴ
‘വലതുപക്ഷവൽക്കരണത്തിനും വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം’ മുദ്രാവാക്യമുയർത്തി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ശിൽപ്പശാല നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു.
മഹാകവി കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, കെ രാഘവൻ, വി എൻ വിജയകുമാർ, ജോസഫ് ചാക്കോ, ബിച്ചു എക്സ് മലയിൽ, എം ജോഷ്വ, പി രാജേഷ്, അലിയാർ മാക്കിയിൽ, അഡ്വ. സഫിയ സുധീർ എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന, പ്രൊഫ. എം എം നാരായണൻ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..