20 April Saturday

അതീവഗുരുതരം

സ്വന്തം ലേഖകൻUpdated: Tuesday Jul 14, 2020

 ആലപ്പുഴ

ആശങ്കയും കരുതലുമല്ല, ഇനി ഭയക്കണം. ജില്ലയിൽ തിങ്കളാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്‌ 119 പേർക്ക്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോ​ഗം റിപ്പോർട്ട് ചെയ്‌തത് ആലപ്പുഴയിലാണ്. ജില്ലയിലെയും ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോ​ഗികളുടെ എണ്ണമാണിത്. ആറുപേർ രോ​ഗമുക്തരായി. ശനിയാഴ്‌ച 87 പേർക്ക് സ്ഥിരീകരിച്ചിരുന്നു. 
 ജില്ലയിൽ ആകെ രോ​ഗം ബാധിച്ചവരുടെ എണ്ണം 764 ആയി. രോ​ഗം സ്ഥിരീകരിച്ച 119 പേരിൽ 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോ​ഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരും. ഒമ്പതുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം. കഴിഞ്ഞ രണ്ടുദിവസവും 51, 35 എന്നിങ്ങനെയായിരുന്നു സമ്പർക്കത്തിലൂടെ രോ​ഗംബാധിച്ചവരുടെ എണ്ണം. ഇതോടെ ജില്ലയിൽ നാലുദിവസത്തിൽ സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ചവർ 93 ആയി. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇത് ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. തിങ്കളാഴ്‌ച രോ​ഗം വന്നവരിൽ 20 പേർ ചേർത്തല താലൂക്കിലുള്ളവരാണ്. പുളിങ്കുന്ന് പഞ്ചായത്ത് പുതിയതായി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു.  
പഞ്ചായത്ത് അഞ്ചാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നിലവിൽ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. ജില്ലയിൽ ആകെ 507 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 256 പേർ രോ​ഗമുക്തരായി. 
സമ്പർക്കം
രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള പട്ടണക്കാട് സ്വദേശിനി. രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള പള്ളിത്തോട് സ്വദേശി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയറായി പ്രവർത്തിച്ച പെരുമ്പളം സ്വദേശി. 
ഉറവിടം വ്യക്തമല്ലാത്തവർ
56 വയസുള്ള പള്ളിത്തോട് സ്വദേശി, 52 വയസുള്ള മനക്കോടം സ്വദേശി
വിദേശം
മസ്‌കത്തിൽനിന്നെത്തിയ ചെറിയനാട് (3), ചേർത്തല (2) സ്വദേശികൾ. കുവൈത്തിൽനിന്നെത്തിയ കുത്തിയതോട്, ചേർത്തല, വള്ളികുന്നം, എടത്വ, തലവടി (2), നൂറനാട് സ്വദേശികൾ. 
ദുബായിൽനിന്നെത്തിയ ചേർത്തല, ചെട്ടികുളങ്ങര, ബുധനൂർ, പള്ളിപ്പുറം, അമ്പലപ്പുഴ സ്വദേശികൾ. ഷാർജയിൽനിന്നെത്തിയ ചേർത്തല, അമ്പലപ്പുഴ (2) സ്വദേശികൾ.
ദമാമിൽനിന്നെത്തിയ ചേർത്തല സ്വദേശി, അബുദാബിയിൽനിന്നെത്തിയ തൈക്കാട്ടുശേരി, ചേർത്തല സ്വദേശികൾ, യുഎഇയിൽനിന്നെത്തിയ ചേർത്തല സ്വദേശി, ലണ്ടനിൽനിന്നെത്തിയ അമ്പലപ്പുഴ സ്വദേശിനി, സൗദിയിൽനിന്നെത്തിയ അമ്പലപ്പുഴ സ്വദേശി,  റിയാദിൽനിന്നെത്തിയ ആലപ്പുഴ സ്വദേശി. 
ഇതര സംസ്ഥാനം 
മുംബൈയിൽനിന്നെത്തിയ ചേർത്തല (2), പൂച്ചാക്കൽ സ്വദേശികൾ, ഡൽഹിയിൽനിന്നെത്തിയ പൂച്ചാക്കൽ (2), ചേർത്തല സ്വദേശികൾ, സിക്കിമിൽനിന്നെത്തിയ തുറവൂർ സ്വദേശി, കോയമ്പത്തൂരിൽനിന്നെത്തിയ ചേർത്തല സ്വദേശിനി, ഹൈദരാബാദിൽനിന്നെത്തിയ ചേർത്തല സ്വദേശി. 
രോഗമുക്തർ
കുവൈത്തിൽനിന്നെത്തിയ ചെന്നിത്തല സ്വദേശി, ഷാർജയിൽനിന്നെത്തിയ പുന്നപ്ര സ്വദേശി, ഒമാനിൽനിന്നെത്തിയ ചെറിയനാട് സ്വദേശി, തമിഴ്‌നാട്ടിൽനിന്നെത്തിയ അരൂക്കുറ്റി സ്വദേശി, 
ഡൽഹിയിൽനിന്നെത്തിയ രണ്ട് ഭരണിക്കാവ് സ്വദേശികൾ.
നിരീക്ഷണം ‐ 6221
ആകെ 6221 പേർ നിരീക്ഷണത്തിലുണ്ട്. 453 പേർക്ക് തിങ്കളാഴ്‌ച ക്വാറന്റൈൻ നിർദേശിച്ചു. 422 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 8800 പേരെത്തി. 213 പേർ തിങ്കളാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 348 പേരും. ആകെ 18,633 പേർ. 54 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. നാലുപേരെ ഒഴിവാക്കി. 444 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. 201 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top