29 March Friday
ക‌ൃഷിയെ ബാധിക്കില്ല

മഴക്കുറവിന്‌ കാരണം കാറ്റിന്റെ വ്യതിയാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
ആലപ്പുഴ
സംസ്ഥാനത്ത്‌ പല ഭാഗത്തും ഏതാനും ദിവസങ്ങളായി ഉണ്ടായ മഴക്കുറവ്‌ കാറ്റിന്റെ ദിശയിൽവന്ന വ്യതിയാനമെന്ന്‌‌ വിദഗ്‌ധ അഭിപ്രായം. തിങ്കളാഴ്‌ചയും ആലപ്പുഴ ജില്ലയിൽ കാര്യമായ മഴപെയ്‌തില്ല. കാറ്റിന്റെ ദിശ വടക്കോട്ടായതാണ്‌ മഴ കുറഞ്ഞതെന്നാണ്‌ വിലയിരുത്തൽ‌. 
 ഗോവ, രത്നഗിരി ഭാഗങ്ങളിലേക്ക്‌ കാറ്റ്‌ ശക്തമായി വീശി‌‌. കാറ്റിന്റെ ഗതി വടക്കോട്ടായ അവസ്ഥയ്‌ക്ക്‌ രണ്ടുദിവസത്തിനു‌ശേഷം മാറ്റംവരുമെന്നാണ്‌ പ്രതീക്ഷ. ഇടയ്‌ക്ക്‌ മഴ പെയ്യുന്നതിനാൽ ഇപ്പോഴത്തെ അവസ്ഥ ക‌ൃഷിയെ ബാധിച്ചിട്ടില്ല. മഴയും വെയിലും ഉള്ളത്‌ കുട്ടനാട്ടിലെ ഇരുപ്പൂക‌ൃഷിക്ക്‌ നല്ലതാണ്‌. വെള്ളം കയറ്റിയിറക്കുന്നതിനാൽ‌ പാടങ്ങളിലെ പുളിരസം ഒഴുക്കിക്കളയാനാകുന്നുണ്ട്‌. 
 തിങ്കളാഴ്‌ച ജില്ലയിൽ 10.7 ഉം ശരാശരി 1.78 ഉം മി. മീ മഴ പെയ്‌തു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം മങ്കൊമ്പ് 4.5, കാർത്തികപ്പള്ളി 3.2, കായംകുളം 2, ചേർത്തല 1 മില്ലീമീറ്റർ മഴയും ലഭിച്ചു. ചെങ്ങന്നൂരിലും മാവേലിക്കരയിലും മഴ പെയ്‌തില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 16 വരെ ജില്ലയിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top