20 April Saturday

എല്‍ഐസി ഓഹരി വില്‍പ്പന നിര്‍ത്തിവയ്‍ക്കുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കെജിഒഎ ജില്ലാസമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു

ജി മധുമോഹനൻ ന​ഗർ
 (എൻജിഒ യൂണിയൻ ഹാൾ)

എൽഐസിയുടെ ഓഹരി വിറ്റഴിക്കുന്ന തീരുമാനം കേന്ദ്ര സർക്കാർ  ഉടൻ പിൻവലിക്കണമെന്ന് കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജി മധുമോഹനൻ നഗറിൽ (എൻജിഒ യൂണിയൻ ഹാൾ) രണ്ട് ദിവസങ്ങളിലായി ചേരുന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. പ്രശാന്ത് ബാബു അധ്യക്ഷനായി. 
 എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ എ ബഷീർ, കോൺഫെഡറഷേൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി ബി കൃഷ്‌ണകുമാർ, രമേശ് ഗോപിനാഥ്,  എസ് രാജലക്ഷ്മി എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രകടനത്തോടെ സമ്മേളന നടപടികൾ തുടങ്ങി. ജില്ലാ സെക്രട്ടറി ആർ രാജീവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അജിലാൽ, ഡോ. പി അനീഷ് (ഹരിപ്പാട്), പ്രമോദ് കുമാർ (മാവേലിക്കര), കെ പി ശ്രീകുമാർ (ചേർത്തല), ഡോ. വി എൻ ഉമാദേവി (സിവിൽ), മുഹമ്മദ് റഫീഖ് (ടൗൺ), വിനു ഗോപാൽ (കുട്ടനാട്), ഹരികൃഷ്‌ണൻ (ചെങ്ങന്നൂർ), ദേവദത്ത് പി ദാസ് (അമ്പലപ്പുഴ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  കെജിഒഎ സാംസ്‌കാരിക വേദി വെനീസിയം സ്വാഗതഗാനം ആലപിച്ചു. 
     സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ വി സുധീർ, എം എൻ ശരത്ചന്ദ്രലാൽ എന്നിവർ സംസാരിച്ചു. എട്ട് ഏരിയകളിൽ നിന്നായി 146 പേർ പങ്കെടുക്കുന്ന സമ്മേളനം ശനിയും തുടരും. പകൽ 11.30ന് നവലിബറൽ നയങ്ങളും തൊഴിൽ മേഖലയും വിഷയത്തിൽ പി പി ചിത്തരഞജൻ എംഎൽഎ പ്രഭാഷണം നടത്തും

ഊഷ്‍മള യാത്രയയപ്പ്

വിരമിച്ച ജില്ലാ നേതാക്കൾക്ക് ഊഷ്‍മള യാത്രയയപ്പ് നൽകി. ടി കെ സുഭാഷ് ഉദ്ഘാടനംചെയ്‌തു. ജില്ലാപ്രസിഡന്റ് ആർ സോമരാജൻ,  സംസ്ഥാന കൗൺസിൽ അംഗമായിരുന്ന വി വി അജിത് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന കെ എൻ വിനോദ്, എൻ ഹരിപ്രസാദ്, കെ എൻ വിമൽ കുമാർ എന്നിവർക്കാണ്‌ യാത്രയയപ്പ്. ജില്ലാസെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രശാന്ത് ബാബു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ദേവരാജ് പി കർത്ത സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top