20 April Saturday

മാതൃഭാഷ ഉപേക്ഷിക്കണമെന്ന നിയമം എങ്ങനെ അംഗീകരിക്കും: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
ചാരുംമൂട്
ഇന്ത്യയെ ഒരു മതവും ഒരു ഭാഷയും ഉള്ള രാജ്യമാക്കണമെന്നാണ് ആർഎസ്എസ് നിലപാടെന്ന് ജനകീയ പ്രതിരോധജാഥാ മാനേജർ പി കെ ബിജു. ഒരു ഭാഷ മാത്രം പഠിക്കണമെന്നും അത് ഹിന്ദി ആകണമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്. അതിന്‌ നിയമവും കൊണ്ടുവരും. മാതൃഭാഷ ഉപേക്ഷിക്കണമെന്ന നിയമം കൊണ്ടുവന്നാൽ എങ്ങനെ അംഗീകരിക്കാനാകും. ജാഥാ സ്വീകരണകേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു ബിജു.
സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ്‌ ബ്രിട്ടീഷുകാരുടെ പാദസേവയിലായിരുന്നു. രാജ്യസ്നേഹികളോട് രാജ്യം വിട്ടുപോകാനാണ് അവർ ഇപ്പോൾ പറയുന്നത്. എൽഡിഎഫ് ഭരണത്തെ തകർക്കാൻ സംഘടിതശ്രമമുണ്ട്. കെ സുധാകരനും വി ഡി സതീശനും എത്ര ശ്രമിച്ചിട്ടും കോൺഗ്രസിലേക്ക് ആൾ വരുന്നില്ല. യഥാർഥ ഗാന്ധിയന്മാർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. അതിനാലാണ് ആർഎസ്എസിനെ സഹായിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസുകാർ സിപിഐ എമ്മിനൊപ്പം ചേരുന്നതെന്ന്‌ -പി കെ ബിജു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top