29 March Friday

നാടിന്റെ സന്തോഷം കോൺഗ്രസിന്‌ സഹിക്കുന്നില്ല: സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
ചെങ്ങന്നൂർ
രാജ്യത്തിന്‌ മുന്നിൽ കേരളം ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്‌ കോൺഗ്രസിന്‌ സഹിക്കുന്നില്ലെന്ന്‌ ജാഥാംഗം അഡ്വ. സി എസ്‌ സുജാത പറഞ്ഞു. തൊഴിലാളികളും കൃഷിക്കാരും വയോജനങ്ങളും ഉൾപ്പെടെയുള്ള വലിയ ജനവിഭാഗം എൽഡിഎഫ്‌ സർക്കാരിൽ വിശ്വാസം അർപ്പിച്ച് സന്തോഷത്തോടെ കഴിയുന്നത് ഇവരെ അലോസരപ്പെടുത്തുന്നു. മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതികരിക്കാത്ത അവർ സംസ്ഥാന സർക്കാരിനെ ഏങ്ങനെ അട്ടിമറിക്കാമെന്ന വ്യാമോഹത്തിലാണ്‌. 
 ലൈഫ് ഭവനനിർമാണ പദ്ധതി തകർക്കാനുള്ള ശ്രമം തുടരുന്നു. സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെയും ക്ഷേമപ്രവർത്തനങ്ങളെയും തകർക്കാൻ ബിജെപിയും യുഡിഎഫും ഒരുപറ്റം മാധ്യമങ്ങളും ചേർന്ന്‌ ആസൂത്രിത ശ്രമം നടത്തുകയാണ്‌. രാജ്യം ഭരിക്കുന്ന കോർപറേറ്റുകൾക്കെതിരെ ഇവർ ഒന്നും മിണ്ടുന്നില്ല. ഒന്നിച്ച്‌ ജീവിക്കുന്ന മനുഷ്യരെ പലതട്ടിലാക്കുകയാണ്‌ ബിജെപി. ഇതിനെതിരെ പോരാട്ടം ശക്തമാക്കണം. ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യവും ഭരണഘടനയും ഇതേപോലെ ഉണ്ടാകില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ ഒന്നുംചെയ്യുന്നില്ല. ഇന്ധനവില വർധന സാധാരണ കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. ബജറ്റിൽ തുക കുറച്ച് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണ്‌ കേന്ദ്രനീക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top