26 April Friday

പി ബിജു രക്തസാക്ഷി സ്‍മരണ 
പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

പി ബിജു രക്തസാക്ഷി വാർഷികദിനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് 
അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി ബിജുവിന്റെ 31–--ാമത് രക്തസാക്ഷി വാർഷികദിനം സിപിഐ എം താമരക്കുളം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ആചരിച്ചു. 
ചാരുംമൂട് പാലത്തടത്തിലെ സ്മൃതികുടീരത്തിൽ രാവിലെ പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവ നടന്നു. അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ് സുധീർഖാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, ബി തുളസീദാസ് എന്നിവർ സംസാരിച്ചു. താമരക്കുളം വടക്ക് ലോക്കൽ സെക്രട്ടറി എസ് പ്രശാന്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top