29 March Friday

കോവിഡ് വ്യാപനം കൂടുന്നു വേണം കര്‍ശന ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
ആലപ്പുഴ
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ് നിർദേശിച്ചു.
വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സമ്പർക്കം പൂർണമായും ഒഴിവാക്കണം.
♦️ വായുസഞ്ചാരമുള്ള മുറിയിൽ കഴിയുക. കൃത്യസമയത്ത് ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.
♦️ ഡോക്‌ടർമാരോ ആരോഗ്യപ്രവർത്തകരോ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. സ്വയംചികിത്സ പാടില്ല. മറ്റ് രോഗങ്ങൾക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങാതെ തുടരുക.
♦️ ഒരുദിവസം കൃത്യമായ ഇടവേളകളിൽ നാലുനേരം പാരാസെറ്റമോൾ കഴിച്ചിട്ടും ശരീരോഷ്‌മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ ഡോക്‌ടറെ വിവരമറിയിക്കുക.
♦️ മൂന്നുദിവസത്തിലധികം ശരീരോഷ്‌മാവ് 100ന് മുകളിൽ തുടരുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഒരുമണിക്കൂറിനുള്ളിൽ മൂന്നുതവണ ഓക്‌സിജൻ സാച്ചുറേഷൻ 93 ശതമാനത്തിൽ കുറഞ്ഞു നിൽക്കുക, നെഞ്ചുവേദന, നെഞ്ചിൽ ഭാരം, ആശയക്കുഴപ്പം, കഠിനമായ ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറണം.
♦️ പോസിറ്റീവായി ഏഴുദിവസം കഴിഞ്ഞവർക്ക് തുടർച്ചയായ അവസാനത്തെ മൂന്നുദിവസം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഐസൊലേഷൻ അവസാനിപ്പിക്കാം.
♦️ ഹോം ഐസൊലേഷൻ കഴിഞ്ഞവർ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top