29 March Friday
കായംകുളം കേന്ദ്രീയ വിദ്യാലയം നിലനിർത്തണം

കാവലായി ബഹുജന ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

ചേപ്പാട് എൻടിപിസി ജങ്ഷനിൽ ബഹുജന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് 
കായംകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ  പ്രവർത്തനം അവസാനിപ്പിക്കാനുള്ള എൻടിപിസി അധികൃതരുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികൾ നടത്തിയ ധർണ താക്കീതായി.  കാഞ്ഞൂരിലെ എൻ ടി പി സി ജങ്ഷനിൽ ബഹുജന ധർണ  
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു.  നിലയവും വിദ്യാലയവും അടച്ചുപൂട്ടി ഭൂമിയും സൗകര്യങ്ങളും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാൽ വൻ ജനകീയ പ്രക്ഷോഭത്തിന്   നേതൃത്വം നൽകുമെന്ന് നാസർ പറഞ്ഞു.
 കേന്ദ്രീയ വിദ്യാലയത്തെ നിലനിർത്താനാവശ്യമായ നടപടികൾക്കായി കേന്ദ്ര ഊർജ, വിദ്യാഭ്യാസ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിന്‌  അനുകൂല തീരുമാനമുണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.ടി കെ ദേവകുമാർ അധ്യക്ഷനായി. 
  ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി ചെയർമാൻ അഡ്വ. ടി എസ് താഹ, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ശിവ പ്രസാദ്, കെ വിജയകുമാർ, കെ പി പ്രസാദ്, എം തങ്കച്ചൻ, എസ് കൃഷ്ണകുമാർ, ടി സുരേന്ദ്രൻ, അർ രാഹുൽ, ജെയിംസ് ശാമുവൽ, എം എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ സ്വാഗതവും ആർ ഗോപി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top