27 April Saturday

ആശങ്കനിറഞ്ഞ്‌ ആറുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

മൂർത്തിട്ട മുക്കാത്താരിലെ റോഡ് വെള്ളക്കെട്ടിൽ

മാന്നാർ
മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി. പമ്പാനദിയിലുംഅച്ചൻകോവിലാറുകളിലും  ജലനിരപ്പ് ഉയർന്നു. തോടുകളും കൈത്തോടുകളും കവിഞ്ഞതോടെ മാന്നാർ ചെന്നിത്തല പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമായി. 
  പാവുക്കര, വൈദ്യൻ കോളനി, മൂർത്തിട്ട, മുക്കാത്താരി, വള്ളക്കാലി, പൊതുവൂർ എന്നിവിടങ്ങളിലെയും ചെന്നിത്തലയിൽ വള്ളാംകടവ്, സ്വാമിത്തറ, ചില്ലിതുരുത്തിൽ, പുത്തനാർ, തേവർകടവ്, കുരയ്‌ക്കലാർ, തകിടി, നാമങ്കേരി, പറയങ്കേരി, പാമ്പനം ചിറ, വാഴക്കൂട്ടം, കാരിക്കുഴി, മുണ്ടോലിക്കടവ്, കാങ്കേരിദ്വീപ് ഈഴക്കടവ്, വലിയപെരുമ്പുഴ, പ്രായിക്കര എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി റോഡുകൾ മുങ്ങി ഗതാഗതം താറുമാറായി.  കിഴക്കൻവെള്ളത്തിന്റെ വരവോടെ പാടങ്ങളെല്ലാം മുങ്ങി.  
   ബുധനൂർ പഞ്ചായത്തിൽ താഴാന്ത്ര, തൈയൂർ, പ്ലാക്കാത്തറ കോളനി, പെരിങ്ങിലിപ്പുറം, മുതശേരി,  മേടയിൽ തെക്ക്, ഉളുന്തി എന്നിവിടങ്ങളിൽ  വെള്ളക്കെട്ടാണ്‌. 
   പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ജി രാമകൃഷ്‌ണൻ,  അഡ്വ. കെ കെ രാജേഷ്‌കുമാർ, സുജാത, സുജാത മുരളി, വി ടി ഹരിദാസ്, ശോഭ  മഹേശ്വൻ, സുരേഷ്, ജി മോഹനൻ, ശ്രീജ, ശാന്ത ഗോപകുമാർ, രാജി, പഞ്ചായത്ത് സെക്രട്ടറി സി പി വിൻസന്റ് എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top