19 April Friday

മന്ത്രി പി പ്രസാദ് പതാക ഉയര്‍ത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ആലപ്പുഴ 
സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം ജില്ലയിൽ വിപുലമായി ആഘോഷിക്കും. 15ന് രാവിലെ ഒമ്പതിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി പി പ്രസാദ് ദേശീയ പതാക ഉയർത്തും. പൊലീസ്, എക്‌സൈസ്, എൻസിസി, സ്‌റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ്ക്രോസ്, കബ്സ്, സ്‌കൂൾ ബാൻഡ് എന്നിവയുടേത് ഉൾപ്പെടെ 18 കണ്ടിജന്റുകൾ പരേഡിൽ അണിനിരക്കും. ചേർത്തല സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാറാണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം നടത്തുന്ന കണ്ടിജന്റുകൾക്ക് മന്ത്രി ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനിക്കും. 
ഡ്രസ് റിഹേഴ്സൽ 13ന്‌ രാവിലെ എട്ടിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എല്ലാസർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്‌കൂളുകൾ, കോളേജുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും പങ്കെടുക്കണം. ജീവനക്കാർ പങ്കെടുക്കുന്നുണ്ടെന്ന് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മേധാവികൾ ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top