24 April Wednesday

വലിയചുടുകാട്ടിലും വയലാറിലും ഇന്ന് സ്വാതന്ത്ര്യദിനസംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ആലപ്പുഴ
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്‌ച സിപിഐ എം, സിപിഐ സംയുക്തമായി വലിയചുടുകാട്ടിലും വയലാറിലും സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് വലിയചുടുകാട്ടിൽ സ്വാതന്ത്ര്യദിനസംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, മന്ത്രി പി പ്രസാദ്, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, പി വി സത്യനേശൻ തുടങ്ങിയവർ പങ്കെടുക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറയും.
വൈകിട്ട്‌ അഞ്ചിന്‌ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്വതന്ത്ര്യദിന സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. എൻ എസ് ശിവപ്രസാദ് അധ്യക്ഷനാകും. സി എസ് സുജാത, ടി ജെ ആഞ്ചലോസ്, സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, എം കെ ഉത്തമൻ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top