18 April Thursday

ദേശീയപതാക: മാർഗനിർദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കോട്ടൺ, പോളിസ്‌റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്‌ത യന്ത്രസഹായത്താൽ നിർമിച്ചതോ ആയ ദേശീയപതാക ഉപയോഗിക്കണം. ദേശീയപതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലിപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്‌. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.
മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പം ദേശീയപതാക ഉയർത്തരുത്‌.
പതാക തലതിരിഞ്ഞ രീതിയിലോ അലങ്കാര രൂപത്തിലോ പ്രദർശിപ്പിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ, അതിൽ എഴുത്തുകളോ പാടില്ല. ഫ്ലാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്‌ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല.
ഫ്ലാഗ് കോഡ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ദേശീയപതാക കൈകാര്യം ചെയ്യുന്നവർക്കെതിരെയും ദേശീയപതാകയെ അപമാനിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top