19 April Friday

കായംകുളത്ത്‌ കടുത്ത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 കായംകുളം

കായംകുളത്തെ കോവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണവുമായി പൊലീസും നഗരസഭയും. ഇതേവരെ  37 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിൽ മാത്രം 22 പേർക്ക്‌. 
  നഗരസഭാ പ്രദേശം കണ്ടെയ്‌ൻമെന്റ്‌ സോണായ ശേഷം ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന നിർദേശവും കർശനമാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായവരും സ്രവപരിശോധനാ ഫലം കാത്തിരിക്കുന്നവരും കർശനമായി ക്വാറന്റൈനിൽ കഴിയണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു . നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് 19 പ്രതിരോധ നിർദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ  പകർച്ചവ്യാധി നിയന്ത്രണ, ദുരന്തനിവാരണ നിയമങ്ങൾ പ്രകാരം കേസെടുക്കും. 
   അടിയന്തര ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. ക‌ൃത്യമായി സാമൂഹ്യഅകലം പാലിക്കൽ, മാസ്‌ക്‌ ധരിക്കൽ എന്നിങ്ങനെ ജാഗ്രത പുലർത്തിയെങ്കിലേ രോഗപ്പകർച്ച നിയന്ത്രിക്കാനാകൂ. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപെഴകുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വാർഡ്‌ കൗൺസിലറെയോ, ജാഗ്രതാ സമിതിയിലെ ആശാവർക്കറെയോ നഗരറൊ കൺട്രോൾ റൂമിലെ 0479–-2445060 എന്ന നമ്പറിലോ അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top