24 April Wednesday

ചെന്നിത്തലയ്‌ക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020
ആലപ്പുഴ
നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യവകുപ്പ് ജീവനക്കാരൻ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരള എൻജിഒ യൂണിയനെതിരെ അപവാദപ്രചാരണം നടത്തുന്ന പ്രതിപക്ഷനേതാവിനെതിരെ ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേധിച്ചു. കലക്‌ടറേറ്റിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനംചെയ്‌തു.
 ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ അധ്യക്ഷനായി. ചേർത്തലയിൽ ജില്ലാ ട്രഷറർ ബി സന്തോഷ്, ആലപ്പുഴ മിനി സിവിൽ സ്‌റ്റേഷനിൽ ജില്ലാ കമ്മിറ്റിഅംഗങ്ങളായ കെ സതീഷ്, പി എസ് സൈറസ്, മെഡിക്കൽ കോളേജിൽ സംസ്ഥാന കമ്മിറ്റിയംഗം എൽ മായ, കുട്ടനാട് സംസ്ഥാന കമ്മിറ്റിയംഗം എസ് ഉഷാകുമാരി, ഹരിപ്പാട് സംസ്ഥാന കമ്മിറ്റിഅംഗം പി സജിത്, കായംകുളത്ത് ജില്ലാ കമ്മിറ്റിഅംഗം ഐ അനീസ്, മാവേലിക്കരയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ മധുപാലൻ, ചെങ്ങന്നൂരിൽ ജില്ലാ കമ്മിറ്റി അംഗം ബി സുബിത്ത് എന്നിവർ ഉദ്ഘാടനംചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top