26 April Friday

അധിക ജിഎസ്‌ടിക്കെതിരെ
വ്യാപാരികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കേരളവ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ കായംകുളംഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഐ എംജില്ലാ കമ്മിറ്റി അംഗം അഡ്വ എൻ ശിവദാസനും ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ 
നടത്തിയ ധർണ സമിതി ഏരിയ രക്ഷാധികാരി എം ശശികുമാറും ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ 
അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കുള്ള അഞ്ചുശതമാനം അധിക ജിഎസ്‌ടി പിൻവലിക്കുക, പേപ്പർ ബാഗുകൾക്ക് നിലവിലുള്ള 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളുയർത്തി വ്യാപാരി വ്യവസായി സമിതി കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. 
ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്‌തു. ടി എ ഷാനവാസ് അധ്യക്ഷനായി. ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം പി ഷാജിമോഹൻ ഉദ്ഘാടനംചെയ്‌തു. എസ് ഷിബു അധ്യക്ഷനായി. കഞ്ഞിക്കുഴിയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ് ജമീല പുരുഷോത്തമൻ ഉദ്ഘാടനംചെയ്‌തു. ആർ മോഹനൻ അധ്യക്ഷനായി. മാരാരിക്കുളം കലവൂരിൽ സംസ്ഥാന കമ്മിറ്റിയംഗം സി എ ബാബു ഉദ്ഘാടനംചെയ്‌തു. മണി മോഹൻ അധ്യക്ഷനായി. കായംകുളത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസൻ ഉദ്ഘാടനംചെയ്‌തു. ഇ എസ് സെമീർ അധ്യക്ഷനായി. ചാരുംമൂട്ടിൽ ബി ബിനു ഉദ്ഘാടനംചെയ്‌തു. ഹമീദ് കുഞ്ഞ് അധ്യക്ഷനായി. ചെങ്ങന്നൂരിൽ അഡ്വ. എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. കെ പി മുരുകേശ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top