29 March Friday

ജനമനസുണർത്തി ജാഗരൺ ജാഥ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ചേർത്തലയിൽ സാമൂഹിക ജാഗരൺ സമ്മേളനം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
സ്വാതന്ത്ര്യത്തിന്റെ 75-–-ാം വാർഷികം ആഘോഷിക്കുന്ന രാജ്യത്ത്‌ സംഘപരിവാറിന്റെ വർഗീയ പ്രചാരണങ്ങൾക്കെതിരെ നാടുണർത്തി സാമൂഹിക ജാഗരൺ ജാഥകൾ. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകൾ ചേർന്ന്‌ സംഘടിപ്പിക്കുന്ന സാമൂഹിക ജാഗരൺ സംഗമത്തിന്റെ പ്രചാരണത്തിനായാണ്‌ ജാഥകൾ. 14-ന് വൈകിട്ട്‌ നാലിന്‌ ആലപ്പുഴയിലാണ്‌ സംഗമം. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ശർമ ഉദ്‌ഘാടനംചെയ്യും. 
 ആലപ്പുഴ നോർത്തിൽ സിഐടിയു ജില്ലാ കോടതി മേഖലാ പ്രചാരണജാഥ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു.  എം കെ വിശ്വനാഥനാണ്‌ ജാഥാ ക്യാപ്‌റ്റൻ.  വി ടി രാജേഷ്‌, വി സി തമ്പി, കെ കെ സുലൈമാൻ, നരേന്ദ്രൻനായർ, ജി മോനി, വിക്രമനാചാരി എന്നിവർ സംസാരിച്ചു.
   ആശ്രമം മേഖലാ ജാഥ വി ടി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. പി സി പ്രദീപ്‌ ക്യാപ്‌റ്റനാണ്‌. കെ സോമനാഥപിള്ള, വി എം ഹരിഹരൻ, വി ബിജു എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം  കെ ജി ജയലാൽ ഉദ്‌ഘാടനംചെയ്‌തു. 
   തുമ്പോളി മേഖലാ ജാഥ ഡി ലക്ഷ്‌മണൻ ഉദ്‌ഘാടനം ചെയ്‌തു.  വിനോദ്‌കുമാർ, കെ ആർ സാബു, പി ജെ ആന്റണി, കെ ഡി ജോയി, കെ ജെ ജോർജ്‌, കെ ഷാജി എന്നിവർ സംസാരിച്ചു.  സമാപന സമ്മേളനം അബ്‌ദുൾ ഗഫൂർ ഉദ്‌ഘാടനംചെയ്‌തു.   
  കൊമ്മാടി മേഖലാ ജാഥ വി എം ഹരിഹരൻ ഉദ്‌ഘാടനംചെയ്‌തു. എ അഷ്‌റഫ്‌, പി എസ്‌ ഇക്ബാൽ, രാജഗോപാൽ, തൃപ്തികുമാർ എന്നിവർ സംസാരിച്ചു.
സി എൻ മനോഹരൻ ക്യാപ്റ്റനായ അരൂർ പഞ്ചായത്ത്‌ ജാഥ മാർക്കറ്റിന് സമീപത്തുനിന്ന്  തുടങ്ങി ചന്തിരൂർ സ്കൂളിനു സമീപം സമാപിച്ചു. സിഐടിയു ഏരിയ സെക്രട്ടറി പി ഡി രമേശൻ ജാഥ ഉദ്ഘാടനം ചെയ്‌തു. സി ആർ ആന്റണി, വള്ളിയമ്മ, എം എൻ ബാലചന്ദ്രൻ,  പി എൻ ശശി , സുനിൽ പി തെക്കേമഠം എന്നിവർ സംസാരിച്ചു.
 പി ടി പ്രദീപൻ ക്യാപ്റ്റനായ എഴുപുന്ന പഞ്ചായത്ത്‌ ജാഥ കുമാരപുരത്തുനിന്ന്‌ തുടങ്ങി എരമല്ലൂരിൽ സമാപിച്ചു. സി ടി വാസു ഉദ്ഘാടനം ചെയ്‌തു. ആർ ജീവൻ, വി ജി മനോജ്, വി എൻ ചന്ദ്രശേഖരൻ, എ കെ ഉദയകുമാർ, കെ ജി വിപിൻ എന്നിവർ സംസാരിച്ചു.
കെ എസ് സുരേഷ്‌കുമാർ ക്യാപ്റ്റനായ തുറവൂർ ജാഥ പുത്തൻചന്തയിൽനിന്നും തുടങ്ങി തുറവൂർ ജങ്ഷനിൽ സമാപിച്ചു. ആർ അശോകൻ ഉദ്ഘാടനം ചെയ്തു. അനിത സോമൻ, എസ് വിഷ്ണു, മണി പ്രഭാകരൻ, വി പി രാജേഷ്, ടി പി ജോസഫ്, കെ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കോടംതുരുത്തിൽ കർഷകസംഘം ഏരിയ കമ്മിറ്റിയംഗം കെ ജി വിപിൻ ഉദ്ഘാടനം ചെയ്തു. എ മോഹൻദാസ് ക്യാപ്റ്റനായ ജാഥ വട്ടക്കാൽമുക്കിൽനിന്ന് തുടങ്ങി മണക്കാട്ടുപ്പറമ്പിൽ സമാപിച്ചു. സി ടി വിനോദ്, ആർ ജീവൻ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി വി സന്തോഷ്‌കുമാർ ക്യാപ്റ്റനായ വയലാറിലെ ജാഥ നാഗംകുളങ്ങരയിൽനിന്ന് തുടങ്ങി വയലാർ മാർക്കറ്റിന് സമീപം സമാപിച്ചു. ജി ബാഹുലേയൻ ഉദ്ഘാടനം ചെയ്‌തു. എസ് വി ബാബു, യു ജി ഉണ്ണി എന്നിവർ നേതൃത്വം നൽകി.
പട്ടണക്കാട് നടന്ന പ്രകടനവും സമ്മേളനവും ടി എം ഷെറീഫ് ഉദ്ഘാടനം ചെയ്തു. എസ് പി സുമേഷ്, സി കെ മോഹനൻ, വി എ അനീഷ്, കെ എൻ മോഹനൻ, ഇ എസ് കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
മാരാരിക്കുളത്ത് നടത്തിയ കാൽനട ജാഥ ഇ ആർ പൊന്നൻ ഉദ്‌ഘാടനംചെയ്‌തു. പി അജയൻ അധ്യക്ഷനായി. കെ കെ തങ്കച്ചൻ, ടി കെ പ്രസാദ് എന്നിവർ സംസാരിച്ചു.
ചേർത്തല ടൗണിൽ കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. പി ഷാജിമോഹൻ അധ്യക്ഷനായി. എ പി ഹരികുമാർ സ്വാഗതവും ബി ശ്രീലത നന്ദിയുംപറഞ്ഞു. തൈക്കാട്ടുശേരിയിൽ ഡി വിശ്വംഭരൻ ഉദ്‌ഘാടനംചെയ്‌തു. ടി എൻ നരേന്ദ്രൻ അധ്യക്ഷനായി. പി എസ്‌ രത്നാകരൻ സ്വാഗതവും എൻ നവീൻ നന്ദിയുംപറഞ്ഞു. 
പള്ളിപ്പുറത്ത്‌ ടി ആർ മുകുന്ദൻനായർ ഉദ്‌ഘാടനംചെയ്‌തു. വി ടി പുരുഷോത്തമൻ അധ്യക്ഷനായി. പി ജി ജയകുമാർ സ്വാഗതവും ബി ആർ ഹരിക്കുട്ടൻ നന്ദിയുംപറഞ്ഞു.
പുന്നപ്ര വടക്ക് പഞ്ചായത്തിൽ വി കെ ബൈജു ജാഥ ഉദ്ഘാടനം ചെയ്‌തു. പി യു ശാന്താറാമാണ്‌ ക്യാപ്റ്റനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഥ എം രഘു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ആർ റജിമോൻ ക്യാപ്റ്റനായി. പുറക്കാട് പഞ്ചായത്തിൽ സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി വൈ പ്രദീപ് ക്യാപ്റ്റനായി.
ജാഥ ഇന്ന്
ആലപ്പുഴ
സ്വാതന്ത്ര്യത്തിന്റെ 75-–-ാം വാർഷികത്തിന്റെ ഭാഗമായി കർഷകസംഘം, കെഎസ്‌കെടിയു നേതൃത്വത്തിൽ സാമൂഹ്യ ജാഗരൺ ജാഥ നടത്തും. വ്യാഴം പകൽ 2.30ന്  സിപിഐ എം കളർകോട് ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം എം സുനിൽകുമാർ ഉദ്ഘാടനംചെയ്യും. സി  വിജയപ്പനാണ് ജാഥാക്യാപ്റ്റൻ. സമാപന സമ്മേളനം വൈകിട്ട് നാലിന് പഴവീട് ജങ്‌ഷന് സമീപം എസ് എം ഇക്ബാൽ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top