09 May Thursday

തൊഴിലവകാശങ്ങൾക്കായി 
കെഎസ്ആർടിഇഎ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റി ഹരിപ്പാട് കെഎസ്ആർടിസി ജില്ലാ കേന്ദ്രത്തിൽ നടത്തിയ 
ധർണ പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
കെഎസ്ആർടിഇഎ സിഐടിയു ജില്ലാ കമ്മിറ്റി ഹരിപ്പാട്‌ കെഎസ്ആർടിസി ജില്ലാ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പളം എല്ലാ മാസവും അഞ്ചാംതീയതി നൽകുക, താൽക്കാലിക  ജീവനക്കാരെ തിരിച്ചെടുക്കുക, തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഡീസൽ പ്രതിസന്ധി പരിഹരിക്കുക, യാത്രാക്ലേശം പരിഹരിക്കുക, ചീഫ് ഓഫീസ് നടയിൽ നടക്കുന്ന അനിശ്ചിതകാല സമരം ഒത്തുതീർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  മാർച്ചും ധർണയും. 
ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. കെ പദ്മകുമാർ അധ്യക്ഷനായി. എ അൻസാർ, പി ഗോപാലകൃഷ്‌ണൻ, അംബുജാക്ഷൻ, സക്കീർ ഹുസൈൻ, എസ് സാജി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top