25 April Thursday

ഓപ്പൺ എയർ ഓഡിറ്റോറിയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

മുഹമ്മ ഗവ. എൽപി സ്‍കൂളിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ
ഗവ. എൽപി സ്‌കൂളിൽ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും സ്‌മാർട്ട് ക്ലാസ്‌റൂമും പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സമ്മേളനം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു അധ്യക്ഷയായി. 
കാർഡ് ബാങ്ക് ഡയറക്‌ടർ എൻ അനിൽകുമാറിനെ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ ടി റെജി ആദരിച്ചു. എംടിഎസ്ഇ 10–-ാം റാങ്ക് ജേതാവ്‌ രഘുനന്ദനെ അനുമോദിച്ചു. എം ചന്ദ്ര, സി ഡി വിശ്വനാഥൻ, സിന്ധു രാജീവ്, എസ് ടി റെജി, വിഷ്‌ണു വട്ടച്ചിറ, ഷമീർ, തോമസ്, ബി രാധാകൃഷ്‌ണൻ, മീനു, പ്രധാനാധ്യാപിക എം പി സലില, ബെൻസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top