25 April Thursday

ഡിജിറ്റൽ ക്ലീനാകാൻ ആര്യാട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആര്യാട് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം
സമ്പൂർണ മാലിന്യമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ഹരിതമിത്രം സ്‌മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്‌റ്റം ആര്യാട് പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി.  ഒരാഴ്‌ചയ്‌ക്കുള്ളിൽ  എല്ലാ വീടുകളും സ്ഥാപനങ്ങളും സർവേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യപരിപാലനം നടപ്പാക്കുന്ന ആദ്യ പഞ്ചായത്തായി ആര്യാട് മാറും. സംസ്ഥാന പൈലറ്റ് പദ്ധതിക്കായി ജില്ലയിൽനിന്ന്‌ തെരഞ്ഞെടുത്ത ഏക പഞ്ചായത്താണ് ആര്യാട്.
  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ജി ബിജുമോൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് ബാബു, അജികുമാർ,  പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ,  എസ് സന്തോഷ്‌ലാൽ, കെ എ അശ്വിനി, പ്രശാന്ത് ബാബു, ലക്ഷ്‌മി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top