28 March Thursday

ആലപ്പുഴ ആദ്യ സമ്പൂർണ ശുചിത്വ മണ്ഡലം

സ്വന്തം ലേഖകൻUpdated: Saturday Jun 10, 2023

‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി ' പദ്ധതിയിൽ ആലപ്പുഴയെ സമ്പൂർണ ശുചിത്വ മണ്ഡലമായി മന്ത്രി എം ബി രാജേഷ്‌ പ്രഖ്യപിക്കുന്നു

ആലപ്പുഴ > കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ മണ്ഡലമായി ആലപ്പുഴ. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്ര മൈതാനിയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ്‌ സംസ്ഥാനത്തെ ആദ്യ  സമ്പൂർണ ശുചിത്വമണ്ഡലമായി ആലപ്പുഴയെ പ്രഖ്യാപിച്ചു.  മണ്ഡലത്തിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎയുടെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ്‌ സമ്പൂർണ ശുചിത്വ മണ്ഡലമായി ആലപ്പുഴ മാറിയത്‌. പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ പി പി ചിത്തരഞ്‌ജൻ എംഎൽഎയെ മന്ത്രി അഭിനന്ദിച്ചു.
 
 സംസ്ഥാനസർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ ‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി ’ സമ്പൂർണ ശുചിത്വ മണ്ഡലം പദ്ധതിയുടെ ആദ്യഘട്ടപൂർത്തീകരണ പ്രഖ്യാപനമാണ്‌ നടത്തിയത്‌.   
 ജനങ്ങളെ പങ്കെടുപ്പിച്ച്‌ ശുചിത്വ സദസുകളും ബോധവൽക്കരണത്തിന്റെ ഭാഗമായി ഹരിതകർമസേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ലഘുലേഖ സന്ദേശം എത്തിച്ചുമാണ്‌ മണ്ഡലം നേട്ടം കൈവരിച്ചത്‌. തെരുവുനാടകങ്ങൾ, ഫ്ലാഷ്‌മോബ്, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top