നങ്ങ്യാർകുളങ്ങര
അപേക്ഷിക്കാൻ വൈകിയതിനാൽ ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള വിവാഹ ധനസഹായം നഷ്ടപ്പെടുമോ എന്ന ആശങ്കയോടെ എത്തിയ കണ്ടല്ലൂർ സ്വദേശി സുജാതയ്ക്ക് അദാലത്തിന്റെ സാന്ത്വനസ്‌പർശം. എൺപത് ശതമാനം ശ്രവണ പരിമിതി നേരിടുന്ന സുജാത നിസ്സഹായതയോടെയാണ് അദാലത്ത് വേദിയിലെത്തിയത്.
ഏകമകളുടെ വിവാഹം ആറ് മാസം മുമ്പ് നടന്നെങ്കിലും ‘പരിണയം' പദ്ധതിയിൽ ധനസഹായത്തിന് യഥാസമയം അപേക്ഷ നൽകാനായില്ല.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് സുജാതയുടേത്. മന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ സുജാതയ്ക്ക് ധനസഹായം അനുവദിക്കാൻ തീരുമാനമെടുത്തു. 30,000 രൂപ സുജാതയ്ക്ക് മന്ത്രി പി പ്രസാദ് അദാലത്ത് വേദിയിൽ കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..