26 April Friday

ജി ഭുവനേശ്വരൻ രക്തസാക്ഷിത്വദിനം 
ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

സഹോദരനും മുൻമന്ത്രിയുമായ ജി സുധാകരൻ ജി ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ 
പുഷ്പാർച്ചന നടത്തുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും സമീപം

ചാരുംമൂട്‌
കെഎസ്‌യു,- ഡിഎസ്‌യു ഗുണ്ടാസംഘം കൊലപ്പെടുത്തിയ ജി ഭുവനേശ്വരന്റെ 45-ാം രക്തസാക്ഷി ദിനം ആചരിച്ചു. 
ജി ഭുവനേശ്വരന്റെ സഹോദരനും മുൻ മന്ത്രിയുമായ ജി സുധാകരൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. വൈകിട്ട് ചാരുംമൂട്ടിൽ നിന്ന്‌ അനുസ്‌മരണ റാലി ആരംഭിച്ചു.  
കരിമുളക്കൽ ജങ്ഷനിൽ ചേർന്ന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ  ഉദ്ഘാടനം ചെയ്‌തു.  ഏരിയ സെക്രട്ടറി ബി ബിനു അധ്യക്ഷനായി. മുൻ മന്ത്രി ജി സുധാകരൻ, അഡ്വ. ജി ഹരിശങ്കർ, ജി രാജമ്മ, കെ രാഘവൻ, എം എസ് അരുൺകുമാർ എംഎൽഎ, വി വിനോദ്, വി കെ അജിത്ത്, ബി വിശ്വൻ, പി മധു, പി രാജൻ, ആർ ബിനു, വി ഗീത, എസ് പ്രശാന്ത്, ബി പ്രസന്നൻ, ഒ സജികുമാർ, അഡ്വ. കെ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top