25 April Thursday

15 ലക്ഷം തെങ്ങിൻതൈ നടും:
മന്ത്രി പി പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

മുഹമ്മ പഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ
സംസ്ഥാനത്ത് 15 ലക്ഷം തെങ്ങിൻതൈ വച്ചുപിടിപ്പിക്കുമെന്ന്  മന്ത്രി പി പ്രസാദ്. മുഹമ്മ പഞ്ചായത്ത്‌ കേരഗ്രാമം പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നാളികേരത്തിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ പരിശ്രമിക്കണമെന്നും കേരഗ്രാമത്തിന്‌ 76 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 
പഞ്ചായത്തിലെ 16 വാർഡുകളിലെ 250 ഹെക്‌ടർ പ്രദേശത്ത് 43,750 തെങ്ങാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തടംതുറക്കൽ, പുതയിടൽ, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവള നിർമാണ യൂണിറ്റ്, വളത്തിന്റെയും കീടനാശിനിയുടെയും ലഭ്യത ഉറപ്പാക്കൽ, കേടുവന്നവ മുറിച്ച്‌ പുതിയ തൈ നടൽ, ഇടവിളകൃഷി പ്രോത്സാഹനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടക്കും.
 പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്‌ന ഷാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പമ്പുസെറ്റ്‌, ജൈവവളം, തെങ്ങുകയറ്റ യന്ത്രം, ഇടവിള കിറ്റ് തുടങ്ങിയവ മന്ത്രി വിതരണംചെയ്‌തു. 
പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ പദ്ധതി വിശദീകരിച്ചു. മുതിർന്ന കേരകർഷകൻ മഹാദേവൻപിള്ളയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ ആദരിച്ചു. എലിസബത്ത് ഡാനിയൽ, ജി വി റെജി, എൻ ടി റെജി, സി കെ സുരേന്ദ്രൻ, ടി സുബ്രഹ്മണ്യദാസ്, സി ബി ഷാജികുമാർ, എൻ അരവിന്ദാക്ഷപണിക്കർ, പി വി വിനോദ്, പി എം കൃഷ്‌ണ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top