12 July Saturday

വഴികാട്ടിയായി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കരിയർ ഗെെഡൻസ് വിദഗ്ധൻ കെ എച്ച് ജറീഷ് വയനാട് ക്ലാസെടുക്കുന്നു

ആലപ്പുഴ
ഉപരിപഠനമെന്ന വിശാലലോകത്തേക്ക്‌ വാതിൽ തുറന്ന്‌ ദേശാഭിമാനി ഫോക്കസ്‌ 2022. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിക്കാൻ ദേശാഭിമാനി സംഘടിപ്പിച്ച പരിപാടി  ജ്ഞാനാന്വേഷണത്തിന്റെ  അനന്തസാധ്യതകളാണ്‌ തുറന്നുനൽകിയത്‌. 
എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പങ്കാളിത്തത്താൽ സമ്പന്നമായി. എസ്‌എസ്‌എൽസി വിഭാഗത്തിൽ 221 പേരും പ്ലസ്‌ടുവിൽ 92 പേരും പങ്കെടുത്തും. എ എം ആരിഫ്‌ എംപി ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്ത്‌ വിശ്വം അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ എം സുരേന്ദ്രൻ, കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ എന്നിവർ സംസാരിച്ചു. പരസ്യവിഭാഗം മാനേജർ ഗോപൻ നമ്പാട്ട്‌ സ്വാഗതവും ബ്യൂറോചീഫ്‌ ലെനി ജോസഫ്‌ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ, കരിയർ വിദഗ്‌ധൻ കെ എച്ച്‌ ജെറീഷ്‌ വയനാട്‌ ക്ലാസെടുത്തു. 
എസ്‌എസ്‌എൽസി വിജയികളെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പ്ലസ്‌ടു വിജയികളെ എച്ച്‌ സലാം എംഎൽഎയും അനുമോദിച്ചു. വിവിധ സെഷനുകളിലായി കേരള സർവകലാശാല ഫിനാൻസ്‌ കമ്മിറ്റി ചെയർമാൻ അഡ്വ. കെ എച്ച്‌ ബാബുജാൻ, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്‌മി,  ജില്ലാ ആക്‌ടിങ്‌ സെക്രട്ടറി ജെ എ അജിമോൻ, ദേശാഭിമാനി അസി. എഡിറ്റർ എം രാജേഷ്‌, അക്ക്യുദാം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അക്യുപങ്‌ചർ പ്രിൻസിപ്പൽ ഡോ. സ്വാതി ദാസ്‌, പ്രൊമിസ്‌ എഡ്യൂക്കേഷണൽ സർവീസ്‌ സിഇഒ അനൂപ്‌ ശ്രീരാജ്‌, വാച്ച്‌ ടവർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ്‌ ഡയറക്‌ടർ മനുജോസഫ്‌ എന്നിവർ സംസാരിച്ചു. 
 പ്രൊമിസ്‌ എഡ്യൂക്കേഷണൽ സർവീസ്‌, അക്ക്യുദാം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അക്യുപങ്‌ചർ, വാച്ച്‌ ടവർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ്‌, ആൽഫ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ്‌ ഫോക്കസ്‌ സംഘടിപ്പിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top