26 April Friday

പികെഎസ് 
പഠനക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

പട്ടികജാതി ക്ഷേമസമിതി ജില്ലാ പഠനക്യാമ്പിൽ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ക്ലാസെടുക്കുന്നു

മാവേലിക്കര
പുന്നമൂട് ജീവാരാം ഓഡിറ്റോറിയത്തിൽ നടന്ന പട്ടികജാതി ക്ഷേമസമിതി ജില്ലാ പഠനക്യാമ്പ് സമാപിച്ചു. സാഹിത്യകാരൻ രാജേഷ് എരുമേലിയും പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദും ക്ലാസെടുത്തു. 
ജില്ലാ സെക്രട്ടറി ആർ രാജേഷ് സംഘടനാ തീരുമാനങ്ങൾ വിശദീകരിച്ചു. സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ, എം എസ് അരുൺകുമാർ എംഎൽഎ, പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം എം ഡി മോഹനൻ, ജില്ലാ ട്രഷറർ പി ഡി സന്തോഷ്‌കുമാർ, മാവേലിക്കര ഏരിയ സെക്രട്ടറി എസ് കെ ദേവദാസ് എന്നിവർ പങ്കെടുത്തു. പി പദ്മകുമാർ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top