24 April Wednesday

മാളവികയ്‍ക്ക് 
പഠനക്കിറ്റ് ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

മാളവികയും അമ്മ രതി സതീഷും

മങ്കൊമ്പ്‌
ഭിന്നശേഷിക്കാരിയായ മകൾക്ക് പഠനക്കിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉടൻ നടപടി. എടത്വാ പുത്തൻപറമ്പിൽ സതീഷിന്റെയും രതിയുടെയും രണ്ട് മക്കളിൽ ഇളയവളാണ് മാളവിക. 68 ശതമാനം മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ള മാളവിക തലവടി ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ (ബിആർസി)ലാണ് പഠിക്കുന്നത്. 2021ൽ എഡിഎപി പ്രകാരം പഠനക്കിറ്റ് അനുവദിച്ചു. ഇത് വാങ്ങാനെത്തിയപ്പോൾ മറ്റാരോ കൈപ്പറ്റിയതായി കണ്ടെത്തി. ഒരിക്കൽ അനുവദിച്ചതിനാൽ ഇനി അഞ്ചുവർഷം കഴിഞ്ഞേ കിട്ടൂ. തുടർന്നാണ് രതി അദാലത്തിൽ എത്തിയത്. മകൾക്ക് അനുവദിച്ച പഠനക്കിറ്റ് ആര് കൈപ്പറ്റിയെന്ന്‌ അന്വേഷിക്കണമെന്നും പുതിയ കിറ്റ് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഒരാഴ്ചയ്ക്കകം പഠന കിറ്റ് നൽകാനും അനധികൃതമായി പഠനക്കിറ്റ് കൈപ്പറ്റിയവരെ കണ്ടെത്താനും വിദ്യാഭ്യാസ വകുപ്പിനെ മന്ത്രി സജി ചെറിയാൻ ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top