16 September Tuesday

കേന്ദ്രസർക്കാരിനെതിരെ യുവജനരോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഡിവൈഎഫ്ഐ ആലപ്പുഴ സൗത്ത് ബ്ലോക്ക്‌ കമ്മിറ്റി വൈഎംസിഎയ്‍ക്ക് 
സമീപത്തെ എസ്ബിഐക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ 
ജില്ലാ ജോ. സെക്രട്ടറി അജ്മൽ ഹസൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
അദാനിക്കായി നിലകൊള്ളുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ യുവജനരോഷമിരമ്പി. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ വിൽക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർനയം തിരുത്തുക തുടങ്ങിയാവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്‌ഐ നാടെങ്ങും ധർണ നടത്തി. ചേർത്തല എസബിഐക്ക്‌  മുന്നിൽ ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴിയിൽ സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാറും മാന്നാറിൽ സംസ്ഥാന കമ്മിറ്റിയംഗം എസ് സുരേഷ്‌കുമാറും ഉദ്‌ഘാടനംചെയ്‌തു. ഹരിപ്പാട് എം എം അനസ് അലിയും അരൂരിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി കെ സൂരജും ആലപ്പുഴ സൗത്തിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അജ്മൽ ഹസനും കാർത്തികപ്പള്ളിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിനും ഉദ്ഘടാനംചെയ്‌തു. ചാരുംമൂട് ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവറും  കായംകുളത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം എസ് സന്ദീപും കുട്ടനാട് ജില്ലാ കമ്മിറ്റിയംഗം ജോജോ ആന്റണിയും ഉദ്ഘാടനംചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top