20 April Saturday

ത്രിപുര ഐക്യദാർഢ്യസദസ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
ആലപ്പുഴ
സിപിഐ എം ജില്ലാ കമ്മിറ്റി ബുധൻ വൈകിട്ട്‌ അഞ്ചിന്‌ ത്രിപുര ഐക്യദാർഢ്യ സദസ് നടത്തും. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. ബിജെപി ഭരണം  ത്രിപുരയെ അർധഫാസിസ്‌റ്റ്‌ വാഴ്‌ചയിലേക്കാണ് നയിക്കുന്നത്‌. 
  പ്രതിപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഘടനാപ്രവർത്തനം നടത്താനോ പാർടി ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനോ കഴിയുന്നില്ല. നേതാക്കൾ ഉൾപ്പെടെ ക്രൂരമായി ആക്രമിക്കപ്പെടുന്നു. സിപിഐ എം പ്രവർത്തകനായ ഷാഹിദ്മിയയെ കഴിഞ്ഞദിവസം ബിജെപിക്കാർ കൊലപ്പെടുത്തി. എഐസിസി സെക്രട്ടറി ബിജെപിക്കാരുടെ മർദനമേറ്റ്‌ ആശുപത്രിയിലാണ്‌. 
  സ്വതന്ത്രമായും സുതാര്യമായും നടക്കേണ്ട തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്‌. ജനാധിപത്യം പുനസ്ഥാപിക്കാൻ മുഴുവൻ സമരശേഷിയും മതേതരഐക്യവും ഉപയോഗിച്ച് പൊരുതുന്ന ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംഘടിപ്പിക്കുന്ന സദസിൽ മുഴുവൻ ജാനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top