26 April Friday

നിദായുടെ കുടുംബത്തെ സഹായിക്കും: കായികമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
അമ്പലപ്പുഴ 
നാഗ്പുരിൽ സൈക്കിൾപോളോ താരം മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ധനസഹായം അനുവദിക്കുമെന്നും നിയമസഭയിൽ  എച്ച് സലാം എംഎൽഎയുടെ സബ്മിഷന് കായികമന്ത്രിയുടെ മറുപടി. 
 സൈക്കിൾപോളോ സബ്ജൂനിയർ മത്സരത്തിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ കാക്കാഴം സുഹറ മൻസിലിൽ ഷിഹാബുദ്ദീൻ–- അൻസില ദമ്പതികളുടെ മകൾ നിദാ ഫാത്തിമ (10) ഡിസംബർ 22നാണ് മരിച്ചത്. അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്ര കായികമന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. കുട്ടിയുടെ ആശുപത്രി ചെലവിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി മൂന്നുലക്ഷം രൂപ സംസ്ഥാന സ്‌പോർട്സ് കൗൺസിലിൽ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി കൈക്കൊള്ളും. 
 കോടതിവിധിയിലൂടെ മത്സരത്തിൽ പങ്കെടുക്കാനെത്തിയ നിദ ഉൾപ്പെടെയുള്ളവർക്ക് താമസസൗകര്യവും ഭക്ഷണവും ലഭിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top