02 April Sunday

ബാറിനുമുന്നിൽ അക്രമം: 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഗിരീഷ് , സുരാജ്

ഹരിപ്പാട് 
ഡാണാപ്പടിയിൽ ബാറിനുമുന്നിൽ അക്രമം നടത്തിയ രണ്ടുപേരെ ഹരിപ്പാട് പൊലീസ് പിടികൂടി. കുമാരപുരം താമല്ലാക്കൽ വെട്ടിത്തറതെക്കതിൽ സുരാജ് (38) കളപ്പുരയ്‌ക്കൽ ഗിരീഷ് (38) എന്നിവരാണ് അറസ്‌റ്റിലായത്. തിങ്കൾ രാത്രി 8.30നാണ്‌ സംഭവം. ബാറിൽനിന്ന്‌ പുറത്തേക്കുവന്ന ചെറുതന വെള്ളാശേരിൽ രാംജിത്തും (28) സുഹൃത്തുക്കളും ഗിരീഷ്‌ അടക്കമുള്ളവരുമായി തർക്കമുണ്ടായി. 
ഗിരീഷിന്റെ സുഹൃത്തും കൊലക്കേസ്‌ ഉൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ സുരാജ്‌ വിവരമറിഞ്ഞ്‌ അവിടെയെത്തി. തുടർന്ന് രാംജിത്തിന്റെ കൂടെവന്നവരെ മർദിച്ചു. സുരാജ് കൈയിലുണ്ടായിരുന്നചുരിക പോലെയുള്ള ആയുധം ഉപയോഗിച്ചു രാംജിത്തിനെ കുത്തി. പരിക്കേറ്റ രാംജിത്ത്‌ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top