29 March Friday

ഡി സോമനാഥനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഡി സോമനാഥൻ സ്മൃതിമണ്ഡപം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത അനാച്ഛാദനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മാവേലിക്കര ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഡി സോമനാഥന്റെ 12–-ാം ചരമവാർഷികം ആചരിച്ചു. പല്ലാരിമംഗലത്ത് പണികഴിപ്പിച്ച സ്‌മൃതിമണ്ഡപം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത അനാച്ഛാദനംചെയ്‌തു. അനുസ്‌മരണസമ്മേളനവും സ്‌മാരകമന്ദിരവും (സിപിഐ എം തെക്കേക്കര പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ്) പുത്തൻകുളങ്ങരയിൽ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. 
ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. അഡ്വ. ജി  ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, മുരളി തഴക്കര, കോശി അലക്‌സ്‌, ആർ രാജേഷ്, ലീല അഭിലാഷ്, അഡ്വ. ജി അജയകുമാർ, ജി അജയകുമാർ, ടി വിശ്വനാഥൻ, കെ രാജേന്ദ്രൻ, എസ് ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ മധുസൂദനൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top