25 April Thursday
ശിൽപ്പശാല 12ന്‌

വരുന്നു മാന്നാർ, ചെങ്ങന്നൂർ, 
ആറന്മുള പിൽഗ്രിം ടൂറിസം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
 
ചെങ്ങന്നൂർ 
മാന്നാറിനെയും പത്തനംതിട്ട ജില്ലയിലെ ആറന്മുളയെയും ബന്ധിപ്പിച്ച് വിഭാവനംചെയ്‌ത മാന്നാർ, ചെങ്ങന്നൂർ, ആറന്മുള പിൽഗ്രിം ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. ഈ പ്രദേശങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പൈതൃക സാംസ്‌കാരിക ടൂറിസം ഗ്രാമപദ്ധതിയുടെ പ്രോജക്‌ട്‌ റിപ്പോർട്ട് തയാറാക്കൽ അന്തിമഘട്ടത്തിലാണ്. 
 പദ്ധതി റിപ്പോർട്ട് പൂർത്തീകരിക്കുന്നതിന് ഇവിടത്തെ വൈവിധ്യങ്ങളായ കുലത്തൊഴിലുകാർ, പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, പൗരാണിക ആരാധനാലയങ്ങളുടെ ഭാരവാഹികൾ, ഈ ഗ്രാമമേഖലയിലെ പണ്ഡിതന്മാർ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, ശിൽപ്പികൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും  സ്വീകരിക്കും. ഞായർ രാവിലെ 10 മുതൽ  ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ശിൽപ്പശാല ഒരുക്കും. ശിൽപ്പശാലയിൽ അതത്‌ മേഖലയിലുള്ളവർ പങ്കെടുത്ത് പദ്ധതിയുടെ വിജയത്തിനാവശ്യമായ വിലയേറിയ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top