25 April Thursday

മോഷണം: യുവതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

മായാകുമാരി

ഹരിപ്പാട്
തനിച്ച്‌ താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽനിന്ന് ഒരുലക്ഷം രൂപയും അരപ്പവന്റെ സ്വർണക്കമ്മലും മോഷ്‌ടിച്ച യുവതിയെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്‌മിക്കുട്ടിയമ്മയുടെ (73) വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്‌ടിച്ച കേസിൽ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദ്കുമാറിന്റെ ഭാര്യ മായാകുമാരി(35) ആണ് പിടിയിലായത്. ബന്ധുവീട്ടിൽ രാത്രികഴിയുന്ന ലക്ഷ്‌മിക്കുട്ടിയമ്മ ശനി രാവിലെ വീട്ടിലെത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിഞ്ഞത്‌.
സമീപത്തെ ക്ഷേത്രത്തിൽ പൂമാല കെട്ടി ഉപജീവനം നടത്തുന്ന  ലക്ഷ്‌മിക്കുട്ടിയമ്മ വെള്ളി വൈകിട്ട് 4.30 ഓടെ അമ്പലത്തിലേക്ക്‌ പോയിരുന്നു. ഈ സമയം ഇവരുടെ വീടിനു സമീപം സ്‌കൂട്ടർ വച്ചിട്ട് വീടിനുള്ളിൽ കയറി മായാകുമാരി ഒളിച്ചിരുന്നു. തുടർന്ന്‌ മോഷണം നടത്തി സ്‌കൂട്ടറിൽ പോകുകയായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു. വീയപുരം പൊലീസിലും ഇവർക്കെതിരെ മോഷണ പരാതിയുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top