19 April Friday
ദേശീയപാത ആറുവരിയാക്കൽ

തുറവൂർ–പറവൂർ റീച്ചിൽ 
54 ശതമാനം ഭൂമിയായി

അഖില്‍ കെ രാജുUpdated: Tuesday Dec 7, 2021
ആലപ്പുഴ
ദേശീയപാത 66 ആറുവരിയാക്കുന്നതിന്‌ തുറവൂർ– പറവൂർ റീച്ച്‌ വികസനത്തിന്‌ 54 ശതമാനം ഭൂമി ഏറ്റെടുത്തു. 39.14 കിലോമീറ്റർ സ്ഥലം ഏറ്റെടുത്ത്‌ 15നകം കൈമാറണം. തുറവൂർ–- പറവൂർ റീച്ച്‌ ഹരിയാനയിലെ കെസിസി ബിൽഡ്‌കോ യാണ്‌ ഏറ്റെടുത്തത്‌. 45 ദിവസത്തിനകം സ്ഥലം ഇവർക്ക്‌ വിട്ടുകൊടുക്കണം. 90 ശതമാനം ഭൂമിയെങ്കിലും കിട്ടിയാലെ നിർമാണം ആരംഭിക്കാനാകൂ.
ഭൂമിയേറ്റെടുക്കൽ നടപടിയും നഷ്‌ടപരിഹാര വിതരണവും ദ്രുതഗതിയിൽ തുടരുകയാണെന്ന്‌ ദേശീയപാതാ അധികൃതർ പറഞ്ഞു. സ്ഥലം കൈമാറാനായില്ലെങ്കിൽ കമ്പനിക്ക്‌ ദേശീയപാത അതോറിറ്റി നഷ്‌ടപരിഹാരം നൽകേണ്ടിവരും. 
നിർമാണത്തിന്‌ 1310 കോടി രൂപയാണ്‌ ചെലവ്‌ നിശ്ചയിച്ചത്. കമ്പനികൾ എസ്‌റ്റിമേറ്റ്‌ ചെയ്‌ത തുകയേക്കാൾ കൂടുതലായതുകൊണ്ട്‌ പറവൂർ– -കൊറ്റുകുളങ്ങര റീച്ചിൽ കരാറായില്ല. വീണ്ടും ടെൻഡർ വിളിക്കും. കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപ്പാസ്‌ വരെ തെലുങ്കാനയിലെ വിശ്വസമുദ്ര എൻജിനിയറിങ് കോർപറേഷനാണ്‌ എറ്റെടുത്തത്‌. ഇവിടെയും സ്ഥലമെടുപ്പ്‌ പുരോഗമിക്കുന്നു. 6.5 ഹെക്‌ടർ ഭൂമിയാണ്‌ ജില്ലയിൽ കണ്ടെത്തേണ്ടത്‌. ഇതിൽ 4.5 ഹെക്‌ടർ ഏറ്റെടുത്തു. ഈ റീച്ചിൽ കൊല്ലം ഭാഗത്ത്‌ റോഡരികിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top