29 March Friday
അരൂർ ഇന്ന് ബൂത്തിലേക്ക്

ഹാട്രിക്‌ ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
അരൂർ 
ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ ചൊവ്വാഴ്‌ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 52 വാർഡുകളിലായി 93 ബൂത്തുകളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. റിസര്‍വ് ഉള്‍പ്പെടെ 116 വോട്ടിങ് മെഷീനുകള്‍ സജ്ജമാക്കി. പോളിങ് സാമഗ്രികളുടെ വിതരണം തുറവൂര്‍ ടിഡിഎച്ച്എസ്എസില്‍  നടന്നു. ബുധനാഴ്ച്ചയാണ് വോട്ടെണ്ണല്‍.  എൽഡിഎഫിനായി  അനന്തു രമേശനും യുഡിഎഫിനായി കെ ഉമേശനും എൻഡിഎയ്‌ക്കായി കെ എം മണിലാലുമാണ് മത്സരിക്കുന്നത്. സ്വതന്ത്രനായി കൃഷ്‌ണകുമാറും രംഗത്തുണ്ട്. 
  സിറ്റിങ്‌ സീറ്റിൽ ഹാട്രിക്‌ വിജയമാണ്‌ ഇടതുമുന്നണി ലക്ഷ്യമിടുന്നത്‌.  ആകെ  67,070 വോട്ടർമാരിൽ 34759 പേർ സ്‌ത്രീകളും  32311 പേർ പുരുഷന്മാരുമാണ്‌. ഡിവിഷനിൽ വിജയിച്ച ദലീമ നിയമസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 
കഴിഞ്ഞ തവണ 3498 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനായിരുന്നു ദലീമയുടെ വിജയം.  എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയാണ്‌ അനന്തു രമേശൻ. കെ ഉമേശൻ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് അരൂർ  മണ്ഡലം കൺവീനറുമാണ്. എൻഡിഎ  മണ്ഡലം സെക്രട്ടറിയാണ്‌ കെ എം  മണിലാൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top