29 March Friday

കുട്ടിപ്പൊലീസ് കിടുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
ആലപ്പുഴ
മിഷൻ ബെറ്റർ ടുമാറോ നന്മയുടെ പിന്തുണയോടെ ആലപ്പുഴയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നടത്തിയ നന്മക്കതിർ നെൽക്കൃഷി ഇക്കുറിയും വൻ വിജയം. 
പണ്ടാരക്കളം പാടശേഖരത്തിൽ പാട്ടത്തിനെടുത്ത 22 ഏക്കറിലാണ്‌ കുട്ടിപ്പൊലീസ്‌ വിത്തിറക്കിയത്. ഡ്രം സീഡിങ്‌, ഡ്രോൺ ഉപയോഗിച്ച്‌ വളപ്രയോഗം എന്നിവ നടത്തി. വിളവെടുപ്പ്‌ സോഷ്യൽ പൊലീസിങ്‌ ഡയറക്‌ടർ ഐജി പി വിജയൻ ഉദ്ഘാടനംചെയ്‌തു. വരുംവർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് നെൽ കൃഷിയിറക്കാനും പച്ചക്കറി,  മത്സ്യ കൃഷി എന്നിവയക്കും പദ്ധതി തയ്യാറാക്കുന്നുണ്ട്‌. ഡിവൈഎസ്‌പി രമേശ് കുമാർ, തോമസ് ജോസഫ്, സെക്രട്ടറി ജോൺ ജോസഫ്, പ്രൊഫ. രാമാനന്ദ്, ലോനപ്പൻ, രാജീവ് മേനോൻ, ഇ പി വർഗീസ്, സുനിൽ പോൾ, മുരളി മനോജ്, എം എസ്‌ അസ്‌ലം, കെ വി ജയചന്ദ്രൻ, ഗിരീഷ് കുമാർ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top