29 March Friday
കൗൺസിൽ സമ്മേളനം ചേർന്നു

കെജിഎൻഎ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കെജിഎൻഎ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്‌ഘാടനംചെയ്യുന്നു

 
ആലപ്പുഴ
കെജിഎൻഎ 65–-ാം ജില്ലാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ കൗൺസിൽ സമ്മേളനം ചേർന്നു. പുന്നപ്ര വയലാർ സ്‌മാരക ഹാളിൽ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എൽ ഷീനാലാൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി റിപ്പോർട്ടും ട്രഷറർ എ ആർ ലീനാമോൾ കണക്കും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ആർ രജില അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം നളിനി സ്വാഗതവും സെക്രട്ടറിയറ്റംഗം എ ഡി സുമോൾ നന്ദിയും പറഞ്ഞു.
വെള്ളി രാവിലെ 9.30ന്‌ പ്രതിനിധി സമ്മേളനം കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ഉദ്ഘാടനംചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ദീപു സേവ്യർ അധ്യക്ഷനാകും. പകൽ 12ന്‌  എച്ച്‌ സലാം എംഎൽഎ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ പി അനീഷ ബേബി അധ്യക്ഷയാകും. പകൽ രണ്ടിന്‌ "ജനവിരുദ്ധ ഔഷധനയങ്ങളും ആരോഗ്യമേഖലയിലെ പ്രത്യാഘാതങ്ങളും’ സെമിനാർ കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ആ രജില അധ്യക്ഷയാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top