26 April Friday

66 പേരെ സുരക്ഷിത 
കേന്ദ്രങ്ങളിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
മാന്നാർ
വെള്ളംകയറി ഒറ്റപ്പെട്ട വീടുകളിൽനിന്ന്‌ 66 പേരെ അഗ്നിരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ബുധനൂർ പഞ്ചായത്ത് 13–--ാം വാർഡിൽ അയിലിത്തറ, കൊഴുവേലിത്തറ, പ്ലാക്കാത്തറ പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെയാണ്‌ ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന എണ്ണയ്‌ക്കാട് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ വീടുകളിൽനിന്ന്‌ മാറ്റി. ശനി പകൽ ഒന്നിന്‌ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി ഏഴിനാണ് അവസാനിച്ചത്. സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, അസി. സ്‌റ്റേഷൻ ഓഫീസർ രാജേന്ദ്രൻപിള്ള, ബിനുലാൽ, ശ്യാംകുമാർ, എസ് ബിജു, രാജൻ തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top