കലവൂർ
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നടത്തി. ആലപ്പുഴ ഗവ. സർവന്റ്‌സ് കോ–--ഓപ്പറേറ്റീവ് ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്. സ്കൂൾ എസ്‌എംസി ചെയർമാൻ വി വി മോഹൻദാസ് അധ്യക്ഷനായി.
ദേശാഭിമാനി സർക്കുലേഷൻ എക്സിക്യൂട്ടീവ് വിഷ്ണു വി നായർ പദ്ധതി വിശദികരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ അരുൺകുമാർ, സെക്രട്ടറി ആർ ശ്രീകുമാർ, വൈസ് പ്രസിഡന്റ് എസ് പ്രദീപ്, ഭരണ സമിതിയംഗങ്ങളായ ഡി ബാബുരാജ്, ടി മനോജ്, ജാസ്മിൻ, ബാങ്ക് ജീവനക്കാരായ രാഹുൽ, സുരജ്, ലിജു,ശിവ പ്രസാദ്, അധ്യാപകരായ സുരേഷ്, മണികണ്ഠൻ, സെബാസ്റ്റ്യൻ, ദേശാഭിമാനി അക്കൗണ്ടന്റ് ജിതിൻ അഭയ് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക ജെ ഗീത സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..