29 March Friday

കെ കെ രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

മുൻ എംഎൽഎ കെ കെ രാമചന്ദ്രൻനായരുടെ ജീവചരിത്ര ഗ്രന്ഥം "ധനികരിൽ ധനികൻ' പ്രകാശനയോഗം മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ 
മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ ജീവ ചരിത്ര ഗ്രന്ഥം ‘ധനികരിൽ ധനികൻ’  മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ പ്രകാശനം ചെയ്തു. ആലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ  മുരളീധരൻ പിള്ള അധ്യക്ഷനായി. ഇന്ത്യ ടുഡെ മുൻ പ്രിൻസിപ്പൽ കറസ്പോൺഡന്റ്  സുന്ദർ ദാസ് പുസ്തക പ്രകാശനം നടത്തി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. കെ പി ശങ്കരൻ 'രാഷ്ട്രീയവും ധാർമികതയും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ഗ്രന്ഥ കർത്താവ്‌  ഡോ. കെ  രാധാകൃഷ്ണൻ നായർ,എൽസി വർഗീസ്, അഡ്വ. തോമസ് ഫിലിപ്പ്, പ്രബോധ ട്രസ്റ്റ്‌ സെക്രട്ടറി ഡി ഡി നവീൻ കുമാർ, കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം, കൊച്ചി സെക്രട്ടറി അഡ്വ. ഡി ജി സുരേഷ്,  പ്രൊഫ. കെ  കെ വിശ്വനാഥൻ, പി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top