26 April Friday

മാവേലിക്കരയില്‍ മാമ്പഴഗ്രാമം വരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

മാവേലിക്കര ഗവ. ബോയ്സ് എച്ച്എസ്എസിന്റെ മാമ്പഴക്കാലം പദ്ധതി എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
നഗരത്തിലെ രണ്ടു വാർഡുകളെ മാമ്പഴഗ്രാമങ്ങളാക്കാൻ മാമ്പഴക്കാലം പദ്ധതിയുമായി വിദ്യാർഥികൾ. മാവേലിക്കര ബോയ്‌സ് എച്ച്എസ്എസിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ് നഗരസഭയിലെ 24, 25 വാർഡുകളെ മാമ്പഴഗ്രാമങ്ങളാക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ 500 മാമ്പഴത്തൈകൾ നട്ട് പരിപാലിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ട പ്രവർത്തനം ജൂൺ 30ന് സമാപിക്കും.
എം എസ് അരുൺകുമാർ എംഎൽഎ സ്‌കൂൾ അങ്കണത്തിൽ പദ്ധതിയുടെ ക്ലസ്‌റ്റർ തല ഉദ്ഘാടനം നടത്തി. കുട്ടികളുടെ പേപ്പർ പേന, വിത്തുപേന, ഉപയോഗശേഷം വലിച്ചെറിയുന്നതിന് പകരം വിത്തുകൾ ശേഖരിച്ച്‌ നൽകുന്ന പെൻ ഡ്രോപ്പ് ബോക്‌സ് പദ്ധതികളും എംഎൽഎ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ വളപ്പിൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്വിസ്, പോസ്‌റ്റർ രചനാമത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്‌തു. മാവേലിക്കര നഗരസഭാ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് സുമ, പ്രഥമാധ്യാപിക ശ്രീലത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പാർവതി മീര, ഷിജു മാത്യു, പിടിഎ വൈസ്‌പ്രസിഡന്റ് അഡ്വ. ഉമ വർമ, വിജയകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ ബിന്ദു, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top