20 April Saturday

മാത്യു സൗമ്യതയോടെ പെരുമാറിയ നേതാവ്‌: എം സ്വരാജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കെ ടി മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ സിപിഐ എം 
സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് സംസാരിക്കുന്നു

മാരാരിക്കുളം
ഏറ്റവും ഊർജ്വസ്വലമായി പൊതുപ്രവർത്തനം നടത്തിയിരുന്ന അഡ്വ. കെ ടി മാത്യു എല്ലാവരോടും സൗമ്യതയോടെ പെരുമാറിയ നേതാവായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കെ ടി മാത്യുവിന്റെ സംസ്‌കാരശേഷം ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
   പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. പാർടി ഏരിയ സെക്രട്ടറി പി രഘുനാഥ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സ്‌പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എംഎൽഎ, ആർ നാസർ, എസ് ശരത്, അഡ്വ. ആർ ജയസിംഹൻ, സി ബി ചന്ദ്രബാബു, ഫാ. ആൽബർട്ട്‌ അർഥശേരിൽ, ജോമി ചെറിയാൻ, കെ ജി രാജേശ്വരി, ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ,അഡ്വ. ജി ഹരികുമാർ, രവികുമാരപിള്ള, കലവൂർ വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top