29 March Friday

എഫ്‌സിഐക്ക് മുന്നിൽ 
ലോറിത്തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ജില്ലാ ലോറി ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് ആന്‍ഡ് ക്ലീനേഴ്‌സ് യൂണിയന്‍ മാവേലിക്കര എഫ്സിഐക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
തൊഴിൽ തട്ടിപ്പറിക്കുന്ന കരാറുകാരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറഷൻ സിഐടിയു നേതൃത്വത്തിൽ ലോറിത്തൊഴിലാളികൾ എഫ്സിഐക്ക് മുന്നിൽധർണനടത്തി.   ജില്ലാ കമ്മിറ്റി മാവേലിക്കര എഫ്സിഐക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ, എസ് ഹരിദാസൻനായർ, എസ് അനിരുദ്ധൻ, എസ് അമൃതകുമാർ, ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ എഫ്സിഐക്ക് മുന്നിൽ  ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ ജി ജയലാൽ അധ്യക്ഷനായി. എസ് വി ബാബു, കെ വി സന്തോഷ്‌കുമാർ, സോയിമോൻ, ഉദയൻ, രാജു, ജി ശിവപ്രസാദ് എന്നിവർ സംസാരിച്ചു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top